വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി സർഗോത്സവം

കുഴുപ്പിള്ളി സെന്റ് .അഗസ്റ്റിൻ ഹൈസ്‌കൂളിൽ വൈപ്പിൻ എ.ഇ.ഒ ഇബ്രാഹിം കുട്ടിരായരോത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റീജ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ കോ ഓർഡിനേറ്റർ സിസ്റ്റർ ജെയ്‌സി തോമസ്, മരിയ ഗൊരേറ്റി, ജോഷ് റീന എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കഥ, കവിതക്കൂട്ടം, വരക്കൂട്ടം, അഭിനയക്കൂട്ടം, ആലാപനക്കൂട്ടം, ആസ്വാദനക്കൂട്ടം, പാട്ടുകൂട്ടം എന്നീ ശില്പശാലകൾക്ക്‌ ജോയ് നായരമ്പലം, എ.സി.സരസൻ, മാത്യൂസ് പുതുശേരി, ഐജൻ ചേലാട്ട് , അനിൽ നെടുങ്ങാട് അദ്ധ്യാപികമാരായ ഗീതു, മിനി എന്നിവർ നേതൃത്വം നൽകി.