കൊച്ചി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കെ.പി.എം.എസ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ നവംബർ ഒന്നിന് മറൈൻ ഡ്രൈവിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തമസോ ജ്യോതിർഗമയ' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ വൈകിട്ട് അഞ്ചിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസി. സെക്രട്ടറി പ്രാശോഭ് ഞാവലി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ടി ധർമജൻ, സംസ്ഥാന കമ്മിറ്റി അംഗം സി.വി കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.