കൊച്ചി: കാൻ ചാനൽ മീഡിയയുടെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച ഷോർട്ട് ഫിലിമിന് രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച ജനപ്രിയ ഷോർട്ട് ഫിലിമിന് ഒരു ലക്ഷം രൂപയും ലഭിക്കും. കൂടാതെ അഞ്ച് വിഭാഗങ്ങളിലായി 10,000 രൂപ വീതം രണ്ടര ലക്ഷം രൂപയും സമ്മാനത്തുകയുടെ ഭാഗമാണ്. മൊത്തം 5.5 ലക്ഷം രൂപയാണ് സമ്മാനത്തുകയായി വിജയികൾക്ക് ലഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ജൂറി ചെയർമാൻ. സംവിധായകരും തിരക്കഥാകൃത്തുക്കളുമായ എ.കെ. സാജൻ, അനിൽ രാധാകൃഷ്ണൻ മേനോൻ, നടി ശ്വേതാമേനോൻ എന്നിവരാണ് ജൂറി അംഗങ്ങൾ. csif.canchannels.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. വാർത്താ സമ്മേളനത്തിൽ ചീഫ് എഡിറ്റർ കെ.സുരേഷ് കുമാർ, സന്തോഷ് കുമാർ, ഷാജഹാൻ, നജ്മുദ്ദീൻ, സുകുമാർ എന്നിവർ പങ്കെടുത്തു.