അങ്കമാലി: അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ ഷെൽറ്റർ പ്രൊജക്ട് ഭവന പദ്ധതി പ്രകാരം നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം റോജി എം. ജോൺ എം. എൽ. എ നിർവഹിച്ചു. മൂക്കന്നൂർ പഞ്ചായത്ത് രണ്ടാംവാർഡിൽ കുട്ടാടം പ്രദേശത്ത് കുന്നപ്പിള്ളി സുരേഷിനാണ് സൗജന്യഭവനം നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ പദ്ധതി ചെയർമാൻ ബൈജു ഇഞ്ചക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, പഞ്ചായത്ത് അംഗം കെ. വി. ബിബീഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം.വർഗീസ്, അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബ് ഭാരവാഹികളായ സതീഷ് പോൾ, ഷൈബു പാലാട്ടി, ബേബി പോൾ, നിഖിൽ സോട്ടർ, ബിന്റോ പോൾ, ബെഞ്ചി പാലാട്ടി, ടിജിൽ തോമസ്, ഡിവിൻ ഡേവീഡ് എന്നിവർ സംസാരിച്ചു.