പനങ്ങാട്: ചേപ്പനം - ചാത്തമ്മ വംശോദ്ധാരിണി സഭ വക ഭജനമഠം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷം ഇന്ന് നടക്കും. പുലർച്ചെ 5.30ന് നിർമ്മാല്യ ദർശനം. 6.30ന് ഉഷപൂജ. 7ന് ഗണപതി ഹോമം. 9ന് ചേപ്പനം ശ്രീരഞ്ജിനിയുടെ നേതൃത്വത്തിൽ ആർ.എൽ.വി കീർത്തി രാധാകൃഷ്ണൻ, ആർ.എൽ.വി അഞ്ജലി ശിവശങ്കർ എന്നിവർ അവതരിപ്പിക്കുന്ന ഭജൻസ്. 11ന് വിശേഷാൽ പഞ്ചാമൃതാഭിഷേകം. 12ന് പ്രസാദ ഊട്ട്. ക്ഷേത്രം മേൽശാന്തി രാധാകൃഷ്ണൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പൂണിത്തുറ ദിലീപിന്റെ നേതൃത്വത്തിൽ ചെണ്ടമേളവും അരങ്ങേറും.