a

ചോറ്റാനിക്കര : വളർച്ചയിലേക്കുള്ള യാത്രയ്ക്ക് വില്ലനായി അപ്രതീക്ഷിതമായി എത്തിയ രോഗത്തോട് പൊരുതുകയാണ് ആതിര. നാടും നാട്ടുകാരും കൂട്ടിനുണ്ടെന്ന് കരുത്താണ് ആത്മവിശ്വാസം.

ചോറ്റാനിക്കര അമ്പാടി മലയിൽ എം.സി സുകുമാരന്റെയും ശ്രീദേവിയുടെയും മകൾ ആതിര എസ്. കുമാറാണ് ഇരു വൃക്കകളും തകരാറിലായിട്ടും ജീവിതത്തിൽ പൊരുതുന്നത്.

ഭർത്താവ് ശ്രീജിത്തിനും മാതാപിതാക്കൾക്കുമൊപ്പം ഒരു നാട് തന്നെ പ്രാർത്ഥനയും സഹായ ഹസ്തവുമായി ഒപ്പമുണ്ട്. വിവാഹശേഷം വായ്പ എടുത്ത് ഉപരിപഠനത്തിനായി വിദേശത്ത് എത്തിയപ്പോഴാണ് വൃക്കരോഗം വില്ലനായത്. ഇതോടെ നാട്ടിലേക്ക് മടങ്ങി ഡയാലിസിസിന്റെ സഹായത്തോടെയാണ് ആതിര ജീവൻ നിലനിർത്തുന്നത്. വൃക്ക

ഉടൻ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശം. ശസ്ത്രക്രിയയ്ക്ക് തുടർ ചികിത്സ ചെലവുകൾക്കും ആയി 40 ലക്ഷം രൂപ ചെലവ് വരും.

നിലവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഡയാലിസിസ് ചെയ്യുന്നത്. ആതിരയുടെ ചികിത്സയ്ക്കായി നിർദ്ധനനും തമിഴ്നാട് സ്വദേശിയുമായ വേൽമുരുകൻ തന്റെ തുച്ഛ വരുമാനത്തിൽ നിന്ന് സംഭാവനയായി നൽകിയ 5000 രൂപ സഹായ സമിതി പ്രവർത്തകർക്ക് പ്രചോദനമായി.

ആതിരയുടെ ചികിത്സയ്ക്കായി നവംബർ പതിമൂന്നാം തീയതി മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്. നിരവധി സുമനസ്സുകളായ വ്യക്തികളുടെ പിന്തുണയോടെയാണ് ബിരിയാണി ചലഞ്ച്. 130 രൂപ വിലവരുന്ന ബിരിയാണി ചലഞ്ചിൽ കിട്ടുന്ന തുക ആതിരയുടെ ചികിത്സയ്ക്കായി മാറ്റിവയ്ക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. അതിനായി ഒരു പ്രത്യേക അക്കൗണ്ടും സംഘാടകസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. ബിരിയാണി ആവശ്യമുള്ളവർ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും സംഘാടകർ ആവശ്യപ്പെടുന്നു.

തിരുവാങ്കുളം സൗത്ത് ഇന്ത്യൻ ബാങ്കിലാണ് അക്കൗണ്ട്.

നമ്പർ - 0080073000000558ഐ.എഫ്.സി കോഡ് SIBLOOOOO80

ഗൂഗിൾ പേ നമ്പർ

9496461473 (യേശുദിൻ ബേബി)

ആതിര ചികിത്സ സഹായത്തിനായി ബാങ്ക് ഒഫ് ബറോഡ ചോറ്റാനിക്കര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പർ

6266100014354

ഐ എഫ് എസ് കോഡ്BARBOVJCHOT

ഗൂഗിൾ പേ നമ്പർ:9746064678