
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ പ്രതിഭകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന 'തട്ടകം' സാഹിത്യ ക്യാമ്പിന് നാളെ തട്ടേക്കാട് തുടക്കമാകും. മൂന്ന് വരെ തട്ടേക്കാട് പക്ഷി ശലഭോദ്യാനത്തിൽ നടക്കുന്ന ക്യാമ്പ് നവംബർ ഒന്നിന് സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. അറുപതോളം പേർ പങ്കെടുക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ബോർഡ് ചെയർമാൻ എസ്.സതീഷ് , ക്യാമ്പ് ഡയറക്ടർ ഡോ.സി.രാവണി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എം.എസ് ശങ്കർ, കോ-ഓർഡിനേറ്റർ എ.ആർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.