ji
കുറുപ്പംപടി എം.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എക്സ് സ്റ്റുഡൻസ് ഫോറത്തിന്റെ നേത്യത്വത്തിൽ സ്കൂൾ മാനേജർ ജിജു കോര പുരസ്കാരം വിതരണം ചെയ്യുന്നു.

കുറുപ്പംപടി: കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളെ പൂർവ വിദ്യാർത്ഥി കൂട്ടയ്മയായ എക്സ് -സ്റ്റുഡന്റ്സ് ഫോറം അനുമോദിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 104 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. സ്കൂൾ മാനേജർ ജിജു കോര പുരസ്കാരം വിതരണം ചെയ്തു. ഫോറം പ്രസിഡന്റ് എം.ജെ.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബി.സനികുമാർ, ട്രഷറർ കെ.എ.സണ്ണി, ഹെഡ്മിസ്ട്രസ് ടീന, സ്റ്റാഫ് കോ ഓർഡിനേറ്റർ പ്രിയേഷ് വർഗീസ്, കമ്മിറ്റി ഭാരവാഹികളായ കെ.കൃഷ്ണപ്രസാദ്, കെ.കെ.ശിവൻ, ജേക്കബ് എന്നിവർ സംസാരിച്ചു.