കുറുപ്പംപടി: ലഹരിവിമുക്ത കാമ്പയിനിന്റെ ഭാഗമായി തുരുത്തി ഗവൺമെന്റ് എൽ.പി സ്കൂളിന്റെയും ഗ്രാമോദ്ധാരണ വായനശാലയുടെയും വി.കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും ക്ലാസും പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ലിംസൺ, കെ.പി. വിനോജ്, കെ.വി.ബിജു, കെ.വി.എൽദോ, ബൈജു തോമസ്, മഹേഷ്, രാജേഷ് എന്നിവർ സംസാരിച്ചു.