കുറുപ്പംപടി: നോർത്ത് ഏലൂർ ഭാഗത്തുള്ള വരാപ്പുഴ സർക്കാർ തടി ഡിപ്പോയിൽ നിന്ന് വീടുപണിക്ക് ആവശ്യമായ തേക്ക് തടികളുടെ ചില്ലറ വില്പന നവംബർ രണ്ടിന് ആരംഭിക്കും. കാലടി റെയ്ഞ്ചിലെ 1956 TP എവർഗ്രീൻ തേക്ക് പ്ലാന്റേഷനിൽ നിന്നുള്ള തടികളാണ് ചില്ലറ വില്പനയ്ക്കായി വച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഗൃഹനിർമ്മാണത്തിനായി ലഭിച്ച കാലാവധി കഴിയാത്ത പെർമിറ്റ്, അംഗീകരിച്ച പ്ലാൻ, പാൻ കാർഡ്,​ തിരിച്ചറിയൽ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ രണ്ടിന് രാവിലെ 10ന് വരാപ്പുഴ സർക്കാർ തടി ഡിപ്പോയിൽ ഹാജരാകണം. പരമാവധി അഞ്ച് ക്യുബിക് മീറ്റർ തടികൾ വാങ്ങാം. തടി എടുക്കുന്നവർ അന്നേ ദിവസം തന്നെ പരമാവധി 20000 രൂപ നേരിട്ടോ ഓൺലൈൻ വഴിയോ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് : 8547604408, 0484 2545660.