gra
എഴുത്തുകാരി ഗ്രേസി ഗാനസന്ധ്യ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മലയാളഭാഷ നിലനിൽക്കുന്നിടത്തോളം വയലാറിന്റെ ഗാനങ്ങൾക്ക് മരണമില്ലെന്ന് കഥാകാരി ഗ്രേസി പറഞ്ഞു. യുവകലാസാഹിതിയുടെയും ആലുവ സ്വരസുധയുടെയും ആഭിമുഖ്യത്തിൽ ആലുവ മെട്രോ പരിസരത്ത് ഒരുക്കിയ ഗാനസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി.എ.ഹംസക്കോയ, ബേബി കരുവേലിൽ, ഡോ.സുന്ദരം വേലായുധൻ, അഷറഫ് കരിപ്പാല, രാജശ്രീ പന്തപ്പിള്ളി എന്നിവർ സംസാരിച്ചു.