x

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയന്റെ പോഷകസംഘടനയായ യൂത്ത് വിംഗിന്റെയും വനിതാ വിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഉദയംപേരൂർ പഞ്ചായത്തിൽ ലഹരിവിരുദ്ധ വാഹന പ്രചരണ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു.

സമ്മേളനം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.വി.വി.ഇ.എസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് മോൻസി വർഗ്ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, വാർഡ് അംഗം ഷൈമോൾ തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന് യൂത്ത് വിംഗ് പ്രസിഡന്റ് രാധിക മഞ്ജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വാഹന റാലി ഉദയംപേരൂർ പൊലീസ് എസ്.എച്ച്.ഒ. കെ. ബാലൻ ഫ്ളാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം ഉദയംപേരൂർ കവലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.കെ. ജയചന്ദ്രൻ, സിജി അനോഷ്, അനിൽകുമാർ, ബാബു കാലാപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിന് യൂണിറ്റ് ജന. സെക്രട്ടറി സന്തോഷ് ജോസഫ് സ്വാഗതവും എൻ.ആർ. ഷാജി നന്ദിയും പറഞ്ഞു.