
ആലുവ: ആലുവ പാലസിലെ താത്കാലിക ജീവനക്കാരൻ മുപ്പത്തടം ശാസ്താംപറമ്പിൽ എസ്.യു. രാജേന്ദ്രൻ (56) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പാലസിലെ കാർ ക്ലീനറായ രാജേന്ദ്രൻ പ്രഭാതഭക്ഷണത്തിനുശേഷം വിശ്രമമുറിയിലായിരുന്നു. കുഴഞ്ഞുവീണ ഉടനെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ മുൻ കുടുംബയൂണിറ്റ് കൺവീനറാണ്. ഭാര്യ: സുബി രാജേന്ദ്രൻ. മക്കൾ: അമൽരാജ്, ശ്രീരാജ്.