കളമശേരി: ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നവംബർ 6 ന് മഞ്ഞുമ്മൽ എൻ.എസ്.എസ് ഹാളിൽ നടക്കും. സിനിമാതാരം ഊർമ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രസിഡന്റ് ബി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിക്കും. കുരുക്ഷേത്ര പബ്ലിക്കേഷൻ ചീഫ് എഡിറ്റർ ക.ഭാ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പ്രിവന്റീവ് ഓഫീസർ എം.ടി.ഹാരിസ് ലഹരി വിരുദ്ധ സന്ദേശം നൽകും. ഭാരവാഹികളായ കെ.കൃഷ്ണദാസ്, ഷീജ ബിജു, എം.സി.സാബു ശാന്തി, ആ. ഭാ.ബിജു, പി.കെ.സദാശിവൻപിള്ള, ശ്രീലക്ഷ്മി സതീഷ്, ടി.ഡി.സന്തോഷ് എന്നിവർ സംസാരിക്കും.