കൂത്താട്ടുകുളം: തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) നാളെ രാജ്ഭവന് മുന്നിൽ നടത്തുന്ന തൊഴിൽ സംരക്ഷണ സംഗമത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിൽ എൻ.ആർ.ഇ.ജി തൊഴിലാളി സംഗമം നടത്തി. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം സംസ്ഥാന കമ്മിറ്റി അംഗം ബീന സജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആലീസ് ബിനു സംസാരിച്ചു.