കുറുപ്പംപടി: കോടനാട് ബസേലിയോസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ദീപശിഖാ റാലി സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കോടനാട് ശാഖാ പ്രസിഡന്റ് ടി.എൻ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി സാംബശിവൻ കണിയാംകുടി, എം.ജി. റെനീഷ്, വായനശാലാ സെക്രട്ടറി രാജപ്പൻ മനയത്ത്, സ്കൂൾ മാനേജർ തോമസ് പോൾ റമ്പാൻ, പ്രിൻസിപ്പൽ പി.പ്രസന്നകുമാരി, ഹെഡ്ബോയ് ശരത് സുനിൽകുമാർ , ഹെഡ്ഗേൾ അൽക്കാ സണ്ണി എന്നിവർ സംസാരിച്ചു. മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയ്ക്ക് ജീവൻ പോൾ എൽദോ നേതൃത്വം നൽകി.