കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂൾ കായികമേള മുൻ എം.എൽ.എയും ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവുമായ എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ ക്യാപ്ടൻ അലൻ ലൈജുവിന് കാമ്പസ് മാനേജർ ഫാ.ജോസ് പാറേക്കാട്ട് ദീപശിഖ കൈമാറി. പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ അദ്ധ്യക്ഷത വഹിച്ചു. എം.ജെ.ജേക്കബ് ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഫാ. അലക്സ് മുരിങ്ങയിൽ, ഹെഡ്മിസ്ട്രസ് ബി.രാജിമോൾ എന്നിവർ സംബന്ധിച്ചു. ഒരു ദിവസം നീണ്ടുനിന്ന കായികമേളയിൽ 56 ഇനങ്ങളിലായി 370 ഓളം താരങ്ങൾ പങ്കെടുത്തു.