കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ സമഗ്ര കേരവികസന പദ്ധതിക്ക് തുടക്കം. പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.അശോകകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പൗലോസ്, അംഗങ്ങളായ വി.എസ്.ബാബു, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, മുൻ പഞ്ചായത്ത് അംഗം ടി.കെ.പോൾ, കൃഷി ഓഫീസർ മനോജ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ തെങ്ങുകളുടെയും രോഗബാധ തടയാൻ മരുന്ന് നൽകും. വടവുകോട് ഫാർമേഴ്‌സ് ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാസ, ജൈവവളങ്ങളും മേൽത്തരം തെങ്ങിൻ തൈകളും ഇതോടൊപ്പം വിതരണം ചെയ്യും.