vembanad

കൊച്ചി: കുമ്പളം ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ വേമ്പനാട്ട് കായൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി. പനങ്ങാട് ജലോത്സവത്തിന്റെ ഭാഗമായാണ് ശുചീകരണം. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ 100 വള്ളങ്ങൾ ഉപയോഗിച്ച് ഇന്ന് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. ഹൈബി ഈഡൻ എം.പി ശുചീകരണം ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ മുഖ്യ പ്രഭാഷണം നടത്തി. സിനിമാ താരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. നവംമ്പർ 27നാണ് പനങ്ങാട് ജലോത്സവം.