കിഴക്കമ്പലം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൂക്കാട്ടുപടിയിൽ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, യുവജനതൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ മയക്കുമരുന്ന് വിരുദ്ധ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ട് 4ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്യും.