
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ നവംബർ മാസത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരപരമ്പരകൾക്ക് തുടക്കമാവും. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ദീർഘകാല കരാർ നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നവംബർ 1ന് കരിദിനം, 5ന് കോർപറേറ്റ് ഓഫീസ് മാർച്ച്, 8 ന് സൂചനാ പണിമുടക്ക്, 15 ന് അനിശ്ചിതകാല പണിമുടക്ക് എന്നിവ നടത്തുമെന്ന് മാനേജുമെന്റിന് വിവിധ ട്രേഡ് യൂണിയനുകൾ കത്ത് നൽകി. കൂടാതെ സർവീസിൽ നിന്ന് വിരമിച്ചവരെ വീണ്ടും ജോലിയിൽ തുടരാൻ അനുവദിക്കുന്ന മാനേജുമെന്റിന്റെ നടപടിക്കെതിരെ ഫാക്ടിലെ എട്ടു ട്രേഡ് യൂണിയനുകൾ സി.എം.ഡിക്ക് വേറെയും കത്ത് നൽകിയിട്ടുണ്ട്.