കൊച്ചി: എറണാകുളം ജില്ലാ ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബധിര കായികമേള ഇന്ന് രാവിലെ മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക് ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ ബധിര സ്കൂളുകളിൽ നിന്നുള്ള നൂറ് കുട്ടികൾ പങ്കെടുക്കും. നവംബർ 11 മുതൽ 13 വരെ കാസർകോട് നടക്കുന്ന സംസ്ഥാന ബധിര കായികമേളയിലേക്കുള്ള മത്സരാർത്ഥികളെ ഇന്നത്തെ മേളയിൽനിന്ന് തിരഞ്ഞെടുക്കും.