കൊച്ചി: കേരഗ്രാമം പദ്ധതിയ്ക്ക് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു.
ഒന്നാം ഘട്ടത്തിൽ 100 ഹെക്ടർ കൃഷിയിടത്തിന് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കും. ഇതിന് 25.67 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകൾ നടൽ, തെങ്ങിൻ തൈ വിതരണം, തെങ്ങിന് തടം ഒരുക്കാൻ സഹായം, സബ്‌സിഡി നിരക്കിൽ രാസജൈവ വളം തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജു, വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഭാസി, വാർഡ് അംഗങ്ങളായ ഷിൽജി രവി, പി.വി പൗലോസ്, പ്രകാശൻ ശ്രീധരൻ, ദിവ്യ ബാബു, ലൈജു ജനകൻ, റെജി കുഞ്ഞൻ, മിനി പ്രദീപ്, കൃഷി ഓഫീസർ മഞ്ജു റോഷിനി, സെക്രട്ടറി വി. സുനിത, അസിസ്റ്റന്റ് കൃഷി ഓഫിസർ ജോഷി പോൾ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി. കുഞ്ചെറിയ തുടങ്ങിയവർ പങ്കെടുത്തു.