കൊച്ചി: പുതിയ വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് അസോസിയേഷൻ വനിതാവേദി എറണാകുളം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജി.ശ്രീകുമാരിയമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പി.ഡി. അരുൺ അദ്ധ്യക്ഷനായി. ഡോ.സുമി ജോയ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. വർഗീസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ്, ജില്ലാ പ്രസിഡന്റ് എൻ.കെ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി കെ.കെ. ഗിരീഷ്, ജയലക്ഷ്മി കുഞ്ഞമ്മ, നിരുപമ ബാലകൃഷ്ണൻ, ലിസി വർഗീസ്, പി.ജനാർദനൻ പിള്ള എന്നിവർ സംസാരിച്ചു.
വനിതാവേദി എറണാകുളം ജില്ലാ പ്രസിഡന്റായി വി.കെ. ശോഭനയെയും കൺവീനറായി ഗീത ജെ. നായരെയും ജോയിന്റ് കൺവീനർമാരായി ജയലക്ഷ്മി കുഞ്ഞമ്മ, പുഷ്പലത എന്നിവരെയും 23 പേരുള്ള പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.