11

തൃക്കാക്കര: കാക്കനാട് എം.എ.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പുതിയ ബാച്ചിന്റെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. 37 കുട്ടികളടങ്ങിയ പുതിയ ബാച്ച് സ്കൂളിലെ ഒമ്പതാമത് ബാച്ചാണ്.
സ്റ്റുഡന്റസ് പൊലീസ് പതാക തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.വി. ബേബി ഉയർത്തി. തൃക്കാക്കര പൊലീസ് സി.ഐ ആർ ഷാബു, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ നൗഷാദ് പല്ലച്ചി, കൗൺസിലർ സി.സി. ബിജു, സ്കൂൾ മാനേജർ പീറ്റർ കെ. കുര്യൻ, ഹെഡ്മിസ്ട്രസ് ബിബു പുരവത്ത് എന്നിവർ സംസാരിച്ചു.