കൊച്ചി: എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ മികച്ച പ്രോജക്ടുകൾ കണ്ടെത്താൻ കെ.എസ്.സി.എസ്.ടി.ഇ നടത്തിയ ടെക്ഫെസ്റ്റിൽ കുസാറ്റ് സ്കൂൾ ഒഫ് എൻജിനിയറിംഗിന് ഒന്നാംസ്ഥാനം. ജേതാക്കളായ എം.ഡി. തൽഹ അതീക്ക്, സി.ആർ. ആദിത്യൻ, വി.എസ്. അമൽ, അശ്വിൻ ബിനോയ് ടീം 30,000 രൂപയും സർട്ടിഫിക്കറ്റും നേടി. രണ്ട് പ്രോജക്ടുകൾക്ക് ഗോൾഡ് പ്രൈസും മൂന്ന് പ്രോജക്ടുകൾക്ക് സിൽവർ പ്രൈസും ലഭിച്ചു. വ്യവസായ മന്ത്രി പി. രാജീവ് സമ്മാനദാനം നിർവഹിച്ചു.