മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി . മിനി ഇന്ത്യാ എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയുടെ വിവിധ ഭാഗങ്ങളിൽ 16 ഭാഷകളിൽ എഴുതിയ ലഹരി വിരുദ്ധ പ്ളേ കാർഡുകളും ഉയർത്തിയായിരുന്നു വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്. എഴുത്തുകാരൻ എം.എം .സലീം റാലി ഫ്ളാഗ് ഒഫ് ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.ബി. .അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സലാം ,എം.കെ. സൈയ്തലവി , അസീസ് പട്ടേൽ സേട്ട് ,എം.ഉമ്മർ ,ഫാത്തിമ അഫ്റിൻ, എം., സാദിയ എന്നിവർ സംസാരിച്ചു. എച്ച്.എം. ഇൻചാർജ് എം.പി. സിന്ധു സ്വാഗതവും, എൽ.പി വിഭാഗം പ്രധാന അദ്ധ്യാപിക അൻജം ഭായി നന്ദിയും പറഞ്ഞു.