
കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ചൈത്രത്തിന്റെ 15-ാമത് വാർഷികാഘോഷപരിപാടികൾ നടന്നു. മേയർ അഡ്വ. എം. അനിൽ കുമാർ ഉഘാടനം ചെയ്തു. കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. പ്രവർത്തനത്തിലൂടെ പ്രത്യാശ സൃഷ്ടിക്കുക' എന്ന വിഷയത്തെക്കുറിച്ച് ആസ്റ്റർ മെഡിസിറ്റിയിലെ മനശാസ്ത്രജ്ഞൻ ഡോ.ടി.ആർ. ജോൺ പ്രഭാഷണം നടത്തി. ചൈത്രം പേട്രൺ ഡോ. വിജയലക്ഷ്മി മേനോൻ, ഡയറക്ടർ മാലിനി മേനോൻ മിനി മനു എന്നിവർ സംസാരിച്ചു.