cusat
ടെക് ഫെസ്റ്റ് 2022 പ്ലാറ്റിനം പ്രൈസ് നേടിയ കുസാറ്റ് വിദ്യാർത്ഥികൾ

കളമശേരി: കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയറൺമെന്റ് സംഘടിപ്പിച്ച ടെക്നോളജിക്കൽ ഫെസ്റ്റിവലിൽ കുസാറ്റിലെ എം.ഡി.തൽഹ അതീക്ക്, സി.ആർ.ആദിത്യൻ, വി.എസ്.അമൽ, അശ്വിൻ ബിനോയ് എന്നിവരടങ്ങുന്ന ടീമിന് പ്ലാറ്റിനം പ്രൈസായ 30,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും ലഭിച്ചു. ലാൻഡ് സ്ലൈഡ് പ്രെഡിക്ഷൻ ആൻഡ് സോൺ ബേസ്ഡ് അലർട്ട് സിസ്റ്റം, അപ്ലിക്കേഷൻ ഒഫ് വാട്ടർ ഹയാസിന്ത് ഫോർ മേസൺ റി ബ്ലോക്ക് എന്നീ രണ്ടു പ്രോജക്ടുകൾക്കാണ് ഗോൾഡ് പ്രൈസ്. എക്കോ ബോട്ട്, മെഡി കോളർ, ഐ.ഒ.ടി ബേസ്ഡ് ഇ- നോസ് ഫോർ എ ഹെൽത്തി ലൈഫ് എന്നീ മൂന്ന് പ്രോജക്ടുകൾക്കാണ് സിൽവർ പ്രൈസ് ലഭിച്ചത്. മന്ത്രി പി.രാജീവ് സമ്മാനദാനം നിർവഹിച്ചു.