കോലഞ്ചേരി: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിമുക്ത പ്രചാരണ റാലി അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി.ശ്രീകല, ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേ​റ്റർ ബി.സിനി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പുറമെ ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.