തൃക്കാക്കര: കങ്ങരപ്പടിയിൽ വാഹനത്തിന് തീയിട്ട സംഭവത്തിൽ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം.കിഴക്കേക്കര ആഞ്ഞിക്കാട്ട് വീട്ടിൽ നസീറിന്റെ മാരുതി ഒമിനി ചിലർ തീയിട്ട് നശിപ്പിക്കുകയായിരുന്നു. സംഭവദിവസം ഒന്നേമുക്കാലോടെ അതുവഴി ഒരുകാർ പോകുന്നത് സി.സി ടിവി പരിശോധിച്ചതിൽ കണ്ടെത്തിയിരുന്നെങ്കിലും ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. മുപ്പതിനായിരം രൂപയോളം നഷ്ടമുണ്ടായതായി കാർ ഉടമ പറഞ്ഞു.