കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എ.പി.വർക്കി മിഷൻ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9.30ന് തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്‌കൂളിൽ നടക്കും. അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാർഡിയോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ, നേത്രവിഭാഗം, ദന്തരോഗം എന്നിവയിലെ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. ഇ.സി.ജി, ഷുഗർ, ടി.എഫ്.ടി ടെസ്റ്റുകളുമുണ്ടാകും.