മട്ടാഞ്ചേരി: കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ഗുഡ് ഹോപ്പ് അഗതി മന്ദിരത്തിലെ അന്തേവാസികൾക്കും പൊതുജനങ്ങൾക്കുമായി ഇടപ്പള്ളി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് നടക്കും. രാവിലെ ഒമ്പതരയ്ക്ക് ഗുഡ് ഹോപ്പ് അഗതി മന്ദിരം ഹാളിൽ നടക്കുന്ന ക്യാമ്പ് നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാ ലാൽ ഉദ്ഘാടനം ചെയ്യും.

ഇടക്കൊച്ചി അക്വിനാസ് അലൂമ്നി അസോസിയേഷനും എൻ. എസ്. എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. അക്വിനാസ് കോളേജ് റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ഗൗതം ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.