പള്ളുരുത്തി: പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് തെരുവുനായ ചത്തു. പെരുമ്പടപ്പ് എം .എ. മാത്യുറോഡിൽനിന്ന് മൂന്തുംപുളി ഭാഗത്തേക്കുള്ള വഴിയരികിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പത്രവിതരണക്കാരും സവാരിക്കാരും ഉൾപ്പടെ നിരവധി പേരാണ് ഇതുവഴി അതിരാവിലെ സഞ്ചരിക്കുന്നത്. കമ്പി പൊട്ടിവീണസമയത്ത് മറ്റാരും ഇതുവഴി വരാതിരുന്നതിനാൽ വലിയഅപകടം ഒഴിവായി. കെ.എസ്.ഇ.ബി അധികൃതരെത്തി മേൽനടപടി സ്വീകരിച്ചു.