nirmala

മുവാറ്റുപുഴ: പുതിയ മരുന്നുകളുടെ രൂപകല്പന കമ്പ്യൂട്ടർ അധിഷ്ഠിത മാർഗത്തിലൂടെ എങ്ങനെ കൂടുതൽ മികവുറ്റതാക്കാം എന്ന വിഷയത്തിൽ നിർമ്മല ഫാർമസി കോളേജിൽ ഏക ദിന ശില്പശാല നടത്തി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.പ്രശാന്ത് ഫ്രാൻസിസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

പുതിയതായി കണ്ടുപിടിക്കപ്പെടുന്ന മരുന്ന് തന്മാത്രകളെ ഉപയോഗപ്രദമായ മരുന്നുകളായി മാറ്റാനുള്ള സാദ്ധ്യത കൃത്യമായി പ്രവചിക്കാൻ കമ്പ്യൂട്ടർ അധിഷ്ഠിത മാർഗത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ ഫാർമസി കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. കോളേജിലെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗത്തിന്റെയും ആർ .ആന്റ്. ഡി സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ജോസ് പുല്ലോപ്പിള്ളിൽ ,പ്രിൻസിപ്പൽ ഡോ. പദ്മനാഭൻ ആർ,വൈസ് പ്രിൻസിപ്പൽ ഡോ.ദീപ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.