അങ്കമാലി/പെരുമ്പാവൂർ: ബൈക്ക് മാറമ്പിള്ളി പാലത്തിൽ വച്ചിട്ട് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി കവരപ്പറമ്പ് തരിയാക്ക് പുതുശേരി പൗലോസിന്റെ മകൻ ക്രിസ്റ്റീന്റെ (അന്തോണി 25) മൃതദേഹം മാറമ്പിള്ളി പാലത്തിന് സമീപത്തുനിന്ന് ഇന്നലെ ആലുവ ഫയർഫോഴ്സാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് ചാടിയത്.
ക്രിസ്റ്റീനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ വ്യാഴാഴ്ച നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 11ന് കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ സെമിത്തേരിയിൽ. മാതാവ്: ലീന. സഹോദരൻ: ജോസ് പോൾ (യു.കെ).