പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന ഗോതുരുത്ത് മുസിരിസ് ജലോത്സവം ഇന്ന് ഗോതുരുത്ത് തെക്കേത്തുരുത്ത് പുഴയിൽ നടക്കും. ഗ്രേഡ് വിഭാഗങ്ങളിലായി വള്ളങ്ങൾ മാറ്റുരയ്ക്കും. മദ്ധ്യകേരള വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് റേയ്സാണ് ജലമേള സംഘടിപ്പിക്കുന്നത്.
ഗോതുരുത്തുപുത്രൻ താണിയൻ, സെന്റ് സെബാസ്റ്റ്യൻ പുത്തൻപറമ്പിൽ, തുരുത്തിപ്പുറം ഹനുമാൻ ഒന്നാമൻ വള്ളങ്ങൾ ഗ്രേഡിൽ മത്സരിക്കും. ശ്രീമുരുകൻ, ഗോതുരുത്ത്, സെന്റ് സെബാസ്റ്റ്യൻ മയിൽപ്പീലി, മയിൽവാഹനൻ, കാശിനാഥൻ, ജീബി തട്ടകൻ, ചെറിയപണ്ഡിതൻ എന്നിവ ഗ്രേഡിൽ മാറ്റുരയ്ക്കും.
രാവിലെ പത്തിന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി വികാരി ഫാ. ആന്റണി ബിനോയ് അറയ്ക്കൽ പതാക ഉയർത്തും. തുടർന്ന് സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഗോതുരുത്ത് മുസിരിസ് ബോട്ട് റേയ്സ് ക്ലബ് പ്രസിഡന്റ് എം.ജെ. റോഷൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്യും. വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജ് തുഴ കൈമാറും ഫാ.ഡോ. ജോൺസൻ പങ്കേത്ത് ജേതാക്കൾക്ക് ട്രോഫി നൽകും.