പറവൂർ: സബർമതി കലാസാംസ്കാരികവേദി സംഘടിപ്പിക്കുന്ന പറവൂർ ഭരതൻ സ്മാരക പ്രെഫഷണൽ നാടക മത്സരം ഇന്ന് നഗരസഭാ ഓഫീസിന് എതിർവശത്തെ മുനിസിപ്പൽ പാർക്കിൽ തുടങ്ങും. വൈകിട്ട് അഞ്ചിന് നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിക്കും. 6.30ന് പാലാ കമ്യൂണിക്കേഷൻസിന്റെ നാടകം അകംപുറം അരങ്ങേറും. നാളെ വൈകിട്ട് 6ന് പറവൂർ ഭരതൻ അനുസ്മരണം. 6.30ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി എന്ന നാടകം അരങ്ങിലെത്തും. നവംബർ 1ന് വൈകിട്ട് 6ന് പറവൂർ ജോർജ് അനുസ്മരണം, 6.30ന് തിരുവനന്തപുരം ശ്രീധന്യയുടെ ലക്ഷ്യം. 2ന് വൈകിട്ട് 6ന് വി.ടി.അരവിന്ദാക്ഷ മേനോൻ അനുസ്മരണം. 6.30ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ എന്ന നാടകം അരങ്ങേറും. 3ന് വൈകിട്ട് 6ന് പറവൂർ ലക്ഷ്മി, കാളിദാസൻ പറവൂർ അനുസ്മരണം, 6.30ന് ചിറയൻകീഴ് അനുഗ്രഹയുടെ നാടകം നായകൻ . 4ന് വൈകിട്ട് 6ന് കെടാമംഗലം സദാനന്ദൻ അനുസ്മരണം. 6.30ന് കൊല്ലം അനശ്വരയുടെ നാടകം അമ്മമനസ്. 5ന് വൈകിട്ട് 5ന് സബർമതി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ. 6ന് സബർമതി കലാസാംസ്കാരിക വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. അനു വട്ടത്തറ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മെഗാഷോയോടെ സമാപിക്കും.