പറവൂർ: പറവൂർ നഗരത്തിലെ ബാറിൽ മദ്യം കഴിക്കാൻ എത്തിയ ആളുടെ മാല കവർന്ന കേസിൽ കെടാമംഗലം വാടക്കുപുറത്ത് സുധീറിന് (വടിവാൾ സുധീർ - 42) മൂന്നുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്ന് മജിസ്ട്രേട്ട് ആർ. പ്രലിനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലെനിൻ പി. സുകുമാരൻ ഹാജരായി.
2018 ജനുവരിയിലായിരുന്നു സംഭവം.