പറവൂർ: ചാത്തനാട്- കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ആദ്യഘട്ടം ആരംഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. ജിഡയുടെ ഫണ്ട് ഉപയോഗിച്ച് കേരള കൺട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണം നടത്തുന്നത്. 4 കോടി 84 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.സ്ഥല ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തതെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.