മൂാവാറ്റുപുഴ : തൃക്കളത്തൂർ പ്രവദ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ സ് മൃതി സന്ധ്യയും അനുസ്മരണ പ്രഭാഷണവും നടത്തി. സ് മൃതി സന്ധ്യ പിന്നാക്ക വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.അർജ്ജുനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

തൃക്കളത്തൂർ പബ്ലിക് ലൈബ്രറി സെക്രട്ടറിയും ആർട്ടിസ്റ്റുമായ ടി.എ. കുമാരൻ വയലാറിന്റെ തത്സമയ ചിത്രം വരച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിൻ അശോകൻ സ്വാഗതവും അനീഷ് പി.ഗോപാൽ നന്ദിയും പറഞ്ഞു . തുടർന്ന് വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കി 20 കലാകാരന്മാർ ചേർന്ന് ഗാനോപഹാരം ഒരുക്കി.