 
പറവൂർ: സ്വകാര്യ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്ന അലോപ്പതി ഡോക്ടർമാരുടെ സംഘടനയായ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി. അശോകൻ, സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.വി.എ.അബ്ദുൾ വഹാബ്, ഡോ.ഒ.ബേബി, ഡോ.എം.എം.സഗീർ, ഡോ.സഭാവതി, ഡോ.എൻ.മധു, ഡോ.കെ.എ.ശ്രീവിലാസൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സുവനീർ പ്രകാശനം ചെയ്തു. ഇന്ന് രാവിലെ ഒമ്പതിന് സമ്മേളനവും ജനറൽ ബോഡി യോഗവും നടക്കും.