library

മൂവാറ്റുപുഴ: മേക്കടമ്പ് പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും മേക്കടമ്പ് ഗവ. എൽ.പി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. മൂവാറ്റുപുഴ എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.എസ്. അജയകുമാർ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് എൻ. ജയൻ അദ്ധ്യക്ഷത വഹിച്ചു. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എം.എൽ. സുനിത സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി എം.എ. എൽദോസ് ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിഷ ബേസിൽ, ലൈബ്രറി കമ്മിറ്റി അംഗം ജോസ് പോൾ എന്നിവർ സംസാരിച്ചു. ലൈബ്രറി അംഗങ്ങളും സ്കൂൾ പി.ടി.എ ഭാരവാഹികളും രക്ഷാകർത്താക്കളുമടക്കം നൂറോളം പേർ പങ്കെടുത്തു. തുടർന്ന് ശേഷം കുട്ടികൾ നടത്തിയ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ശ്രദ്ധേയമായി .