cpm

മൂവാറ്റുപുഴ: സി.പി.എമ്മിന്റെ ആദ്യകാലനേതാവും മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലറും അദ്ധ്യാപകനുമായിരുന്ന . പി കെ കേശവൻ മാസ്റ്ററുടെ 20-ാമത് ചരമവാർഷികം ആചരിച്ചു. രണ്ടാർകരയിലുള്ള വീട്ടുവളപ്പിലെ സ്മരണികയിൽ രാവിലെ പുഷ്പാർച്ചന അനുസ്മരണവും നടത്തി.

യോഗത്തിൽ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ സി.പി. എം മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി പി .എം .ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.കേശവൻ മാസ്റ്റർ മെമ്മോറിയൽ എസ്.എസ്.എൽ.സി എൻഡോവ്മെന്റ് സി.പി. എം ജില്ല കമ്മിറ്റി അംഗം അഡ്വ.പി .എം .ഇസ്മയിൽ വിതരണം ചെയ്തു. സി .എം. സീതി ,അനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.