kareem

ആലുവ: ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ ആലുവ യു.സി കോളേജ് കണിയാംകുന്ന് കണ്ണാറത്തറ ഒഴുക്കുചാലിൽ അബ്ദുൽ കരിം (65) നിര്യാതനായി. കബറടക്കം മക്കയിൽ നടക്കും. ഇന്നലെ രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ബീവി (തൃക്കാക്കര ചൂരകൊട്ടായിൽമൂല കുടുംബാംഗം). മക്കൾ: ഷമീർ (ഡ്രൈവർ), ഷക്കീർ , ഷക്കീല. മരുമക്കൾ: ഫവാസ് (മോട്ടോർ ആൻഡ് എൻജിനിയറിംഗ് ഫെഡറേഷൻ എസ് ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി), സാബിറ, ഷറീന.