protest

കൊച്ചി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ നവംബർ ഒന്നിന് തൊഴിലിടങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ജാഗ്രതാ സദസ് സംഘടിപ്പിക്കാൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നവംബർ ഒന്നിന് കൊച്ചി കപ്പൽശാല, ഫാക്ട്, തോപ്പുംപടി, ഇരുമ്പനം, അമ്പലമുകൾ, മുളന്തുരുത്തി, ബി.പി.സി.എൽ ഡ്രം പ്ലാന്റ് ഗേറ്റ്, തൃപ്പൂണിത്തുറ, പറവൂർ, എറണാകുളം മാർക്കറ്റ് എന്നിവിടങ്ങളിലും നവംബർ 2ന് കൊച്ചി തുറമുഖത്തിലും 3ന് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, വൈറ്റില, മുനമ്പം ഹാർബർ എന്നിവിടങ്ങളിലും 4ന് കാക്കനാടും 5ന് നെടുമ്പാശേരി, സെസ്, കഠാരിബാഗ് എന്നിവിടങ്ങളിലും ലഹരിവിരുദ്ധ ജാഗ്രതാ സദസ് സംഘടിപ്പിക്കും.