
പുക്കാട്ടുപടി: ലഹരവസ്തുക്കളുടെ ഉപയോഗത്തിനെതിരെ മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി പുക്കാട്ടുപടിയിൽ ലഹരിവിരുദ്ധ ദീപം തെളിച്ചു.
എടത്തല സബ് ഇൻസ്‌പെക്ടർ സുധീർകുമാർഉദ്ഘാടനം ചെയ്തു. വള്ളത്തോൾ സ്മാരക വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സാബു പൈലി, പുക്കാട്ടുപടി റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.എം. ഷംസു, എടത്തല ഗ്രാമപഞ്ചയാത്ത് അംഗം എം.എ. നൗഷാദ്, വാഴക്കുളം ബ്ലോക്ക് പഞ്ചയാത്ത് അംഗം അസീസ് മൂലയിൽ, വായനശാലാ സെക്രട്ടറി കെ.എം. മഹേഷ്, പി.കെ. നസീർ തുടങ്ങിയവർ പങ്കെടുത്തു.