hareesh

മൂവാറ്റുപുഴ: മയക്കുമരുന്ന് വിപത്തിനെ നേരിടാൻ കഥകളിലൂടെയും കവിതകളിലൂടെയും ഹരീഷ് ആർ .നമ്പൂതിരിപ്പാടെന്ന അദ്ധ്യാപകൻ പോരാടുകയാണ്. കാക്കൂർ ഗ്രാമീണ വായനശാലയുടെ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അക്ഷരമാണ് ലഹരി എന്ന കാമ്പയിൻ കുട്ടികൾക്ക് കൂടി മനസിലാകുംവിധം അതേ പേരിൽ കാട്ടിലെ കഥാരൂപത്തിൽ തയ്യാറാക്കിയിട്ടുണ്ട്.

ലഹരിക്കെണിക്കെതിരെ കവിതകൾ തയ്യാറാക്കി ശബ്ദ രൂപത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നു. ഒക് ടോബർ 2 മുതൽ കേരള പിറവിദിനം വരെ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ മാസാചരണത്തിൽ സാഹിത്യപരമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ മാതൃഭാഷയുടെ പ്രാധാന്യം തുളുമ്പുന്ന മാതൃഭാഷാമൃതം എന്ന കഥയാണ് അവതരിപ്പിക്കുന്നത്. നവംബർ രണ്ടാം തീയതി മിഠായിക്കെണി എന്ന കഥയും വാനക്കാർക്ക് നൽകുന്നു. രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനായ കാക്കൂർ കാഞ്ഞിരപ്പള്ളി മനയിൽ ഹരീഷ് ആർ .നമ്പൂതിരിപ്പാട്. വിവിധ മേഖലകളിലായി 50 പുസ്തകങ്ങളുടെ രചയിതാവാണ് ഹരീഷ്.