മൂവാറ്റുപുഴ: മാറാടി വില്ലേജ് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്. ഇ യിൽ കേരള സംസ്ഥാന എക്സൈസ് വിമുക്തി മിഷൻ 'കളിയും കാര്യവും' എന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് മാറാടി ഗ്രാമപഞ്ചായത്ത് പ്രസിന്റ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രവന്റീവ് ഓഫീസർ വി.ജയരാജ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.
മാറാടി വില്ലേജ് വനിതാ സഹകരണസംഘം പ്രസിഡന്റ് ഡോ. ചിന്നമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാത്തിമ റഹിം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം മുഖ്യാതിഥിയായിരുന്നു. വാർഡ് അംഗങ്ങളായ ജിഷ ജിജോ, രതീഷ് ചങ്ങാലിമറ്റം, അജി സാജു , സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ് കെ.ആർ, പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, എസ്.എം.സി. ചെയർമാൻ അവറാച്ചൻ ടി.വി എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ അജയൻ എ.എ. നന്ദി പറഞ്ഞു.