മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ 38 - മത് മൂവാറ്റുപുഴ നിയോജക മണ്ഡലം സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സലിം ഹാജി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡൊമനിക് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ്ജ്.പി. എബ്രാഹാം മുഖ്യപ്രഭാഷണം നടത്തി. മാത്യു ഫിലിപ്പ്, വി.ടി. പൈലി, കെ.എം. റെജീന, സാറാമ്മ ജോൺ, പി.എസ്.ഷബീബ്എവറസ്റ്റ്, വി. എം.നാസർ ഖാൻ, ബേബി ജോർജ്, ജോൺ ജെ. അറയ്ക്കക്കുടി, എം.സി.തമ്പി, ടോമി ജേക്കബ്, എ.എൻ.ശേഖരൻ, എസ്.ശിരിജാദേവി എന്നിവർ പ്രസംഗിച്ചു, സെകട്ടറി ഒ.എം. തങ്കച്ചൻ സ്വാഗതവും ട്രഷറർ വി.വി.ഐസക്ക് നന്ദിയും പറഞ്ഞു